Translate

Wednesday, May 24, 2017

ജോലില്‍ നിന്ന് പിരിച്ചുവിടല്‍: വിനീത് മുഖ്യമന്ത്രിയെ കണ്ടു

C K Vineeth of Kerala Blasters FC speaks during the press conference of the match 33 of the Indian Super League (ISL) season 3 between Kerala Blasters FC and FC Goa held at the Jawaharlal Nehru Stadium in Kochi, India on the 8th November 2016. Photo by Vipin Pawar / ISL / SPORTZPICS
ന്യൂഡല്‍ഹി: ഇന്ത്യന്‍ ഫുട്‌ബോള്‍ താരം സി.കെ വിനീത് മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ചു. മതിയായ ഹാജര്‍ ഇല്ലാത്തതിനെ തുടര്‍ന്ന് ജോലിയില്‍ നിന്ന് താരത്തെ പിരിച്ചുവിട്ടതിനു പിന്നാലെയാണ് മുഖ്യമന്ത്രിയെ വിനീത് സന്ദര്‍ശിച്ചത്.
സംഭവം കേന്ദ്രകായിക മണന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയതായും പിരിച്ചുവിട്ട നടപടി പുനപരിശോധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി വിനീതിനോട് വ്യക്തമാക്കി. സംഭവത്തില്‍ കേന്ദ്രകായിക മന്ത്രാലയം റിപ്പോര്‍ട്ട് തേ ടിയിരുന്നു.
2012 ലാണ് സ്‌പോര്‍ട്‌സ് ക്വാട്ടയില്‍ ഏജീസ് ഓഫിസില്‍ ഓഡിറ്ററായി വിനീത് ജോലിയില്‍ പ്രവേശിച്ചത്. മതിയായ ഹാജര്‍ ഇല്ലാ എന്ന കാരണത്താല്‍ ജോലിയില്‍ സ്ഥിരപ്പെടുത്ത ാതെ പിരിച്ചുവിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണ് പുറത്തിറങ്ങിയത്.

No comments:

Post a Comment