മുഖ ഭാവം നോക്കി കുറ്റവാളികളെ കണ്ട് പിടിക്കുകയും സങ്കടപ്പെടുന്നവരെ ആശ്വസിപ്പിക്കുകയും ചെയ്യുന്ന റോബോട്ട് പോലീസ് ശ്രദ്ധേയമാകുന്നു. ദുബൈയിൽ ക്രമസമാധാനത്തിനായി 'റോബോ കോപ്' എന്ന പേരിലാണ് പുതിയ ജീവനക്കാരൻ ദുബൈ പോലീസിൽ ചാർജെടുത്തിരിക്കുന്നത്.
ലോകത്തെ തന്നെ ആദ്യ റോബോട്ട് പോലീസായ റോബോ കോപിന് ഏകദേശം 99 കിലോ ഗ്രാം ഭാരവും 70 ഇഞ്ച് നീളവുമുണ്ട്. ഇക്കഴിഞ്ഞ തിങ്കളാഴ്ച ദുബൈയിൽ നടന്ന ഗൾഫ് ഇൻഫോർമേഷൻ സെക്യൂരിറ്റി എക്സ്പോ ആൻഡ് കോൺഫറൻസിൽ അതിഥികളെ സ്വീകരിച്ച് റോബോട്ട് അരങ്ങേറ്റം കുറിച്ചു.
No comments:
Post a Comment