Translate

Thursday, May 25, 2017

ഷാര്‍ജയില്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണ് യുവാവ് മരിച്ചു

 ഷാർജയിൽ കെട്ടിടത്തിന് മുകളിൽ നിന്നും വീണ് യുവാവ് മരിച്ചു. പാകിസ്ഥാൻ സ്വദേശിയായ 34 കാരനാണ് മരിച്ചത്. നിർമ്മാണം നടക്കുന്ന അൽ ബതീൻ കെട്ടിടത്തിൽ ചൊവ്വാഴ്ചയാണ് സംഭവം.

ഓപറേഷൻ റൂമിൽ ലഭിച്ച വിവരത്തെ തുടർന്ന് പോലീസും ആംബുലൻസും സി ഐ ഡി ഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദർശിച്ചു. കെട്ടിട നിർമ്മാണ ജോലിക്കാരനായ യുവാവ് ജോലി ചെയ്യുമ്പോൾ അബദ്ധത്തിൽ വീണതാണെന്നാണ് കെട്ടിട ഉടമകൾ നൽകിയ വിശദീകരണം. 

No comments:

Post a Comment