Translate

Thursday, May 25, 2017

മഹാഭാരതത്തില്‍ ഞാനും അഭിനയിച്ചേക്കും: നാഗാര്‍ജുന

മോഹന്‍ലാല്‍ മുഖ്യവേഷത്തിലെത്തുന്ന മഹാഭാരതത്തില്‍ താനും ഭാഗമായേക്കുമെന്ന് നാഗാര്‍ജുന. എംടി വാസുദേവന്‍ നായരുടെ രണ്ടാമൂഴത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് വി.എ ശ്രീകുമാറാണ്. 1000 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന മഹാഭാരതം നിര്‍മിക്കുന്നത് പ്രമുഖ വ്യവസായി ബിആര്‍ ഷെട്ടിയാണ്.
ചിത്രത്തില്‍ നാഗാര്‍ജുന ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നെങ്കിലും ഇതുവരെ ഔദ്യോഗികമായ സ്ഥിരീകരണമൊന്നും ഉണ്ടായിരുന്നില്ല. രാരോണ്ടി വെഡുക ചുധം എന്ന ചിത്രത്തിന്റെ പ്രചരണ പരിപാടികള്‍ക്കിടെ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായാണ് നാഗാര്‍ജുന മഹാഭാരതത്തെക്കുറിച്ച്‌ മനസ്സ് തുറന്നത്. മകന്‍ നാഗചൈതന്യ നായകനാവുന്ന രാരോണ്ടി വെഡുക ചുധത്തിന്റെ നിര്‍മാതാവാണ് നാഗാര്‍ജുന.

No comments:

Post a Comment