Translate

Wednesday, May 31, 2017

സംസ്ഥാനത്ത് ഇറച്ചി വില കുതിക്കുന്നു | Cattle Prices on the Rise

കന്നുകാലി വില്‍പനയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി കൊണ്ടുള്ള കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം വന്നതോടെ സംസ്ഥാനത്ത് ഇറച്ചി വില കുതിച്ചു കയറുന്നു. വിജ്ഞാപനം വന്ന് രണ്ട് ദിവസത്തിനകം നാല്‍പ്പത് രൂപയുടെ വ്യത്യാസമാണ് ഇറച്ചി വിലയിലുണ്ടായത്. എല്ലുള്ള ഇറച്ചിക്ക് 240 രൂപയും എല്ലില്ലാത്തതിന് 280 രൂപയുമാണ് നിലവിലെ വില.

റമദാന്‍ മാസമായതിനാല്‍ ഇറച്ചി വില ഇനിയും കൂടാനാണ് സാധ്യത. സംസ്ഥാനത്തെ കാലിച്ചന്തകളില്‍ കന്നുകാലികള്‍ക്ക് ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്ന്  വ്യാപാരികള്‍ പറയുന്നത്. പ്രാദേശിക തലത്തില്‍ കന്നുകാലികളെ കിട്ടാനില്ലാത്തതും പ്രതിസന്ധി രൂക്ഷമാക്കുന്നു.

No comments:

Post a Comment