Translate

Wednesday, May 31, 2017

അകമ്ബടി വന്ന പോലീസുകാര്‍ക്ക് അപകടം: തലക്കനമില്ലാതെ ശുശ്രൂഷിച്ച്‌ എംഎം മണി

എംഎം മണി എന്ന മന്ത്രി വിവാദങ്ങളിൽ പ്രസം​ഗിച്ച് വിവാദങ്ങളിൽപ്പെട്ടത് എല്ലാവർക്കും അറിയുന്ന കാര്യങ്ങളാണ്. എന്നാൽ ഈയടുത്ത ​ദിവസം എംഎം മണി എന്ന മനുഷ്യസ്നേഹി ചെയ്ത മനുഷ്യത്വപരമായ കാര്യങ്ങൾ അധികമാരും അറി‍ഞ്ഞില്ലതാനും. മെയ് 29ന് രാത്രിയിൽ തന്റെ സംരക്ഷണത്തിന് വേണ്ടി വന്ന പോലീസുകാർക്ക് അപകടം പറ്റിയപ്പോൾ അദ്ധേഹത്തിലെ പച്ചയായ മനുഷ്യൻ  ഉണരുകയാണുണ്ടായത്.
രാത്രി കോഴിക്കോട് നിന്ന് ഔദ്യോഗിക പരിപാടി കഴിഞ്ഞ് മടങ്ങി വരികയായിരുന്ന മന്ത്രിക്ക് പൈലറ്റ് പോയിരുന്ന കുന്നംകുളം പോലീസിന്റെ വാഹനം നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. എഎസ്‌ഐക്കും മറ്റ് രണ്ട് പൊലീസുകാര്‍ക്കും അപകടത്തിൽ പരിക്കേറ്റു. ഇടത് ഭാഗത്ത് കൂടി പെട്ടെന്ന് കയറി വന്ന കാറിനെ രക്ഷിക്കാന്‍ പെട്ടെന്ന് ബ്രേക്ക് ചെയ്തതാണ് പോലീസ് വാഹനം മറിയാന്‍ ഇടയാക്കിയത്.
എന്നാൽ ഇത്കണ്ട മന്ത്രി പിന്നാലെ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങുകയും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുകയുമാണുണ്ടായത്. അപകടത്തില്‍ പെട്ടവരെ കൊണ്ടുവരുന്നുണ്ടെന്ന വിവരം ആശുപത്രിയില്‍ അറിയിക്കുകയും ചെയ്തു. എന്നാൽ പിന്നീടങ്ങോട്ട് ഒരു മന്തിയെന്ന നിലയിൽ അദ്ധേഹത്തിന് തന്റെ സ്ഥാനമാനങ്ങൾ കരുതി കടമ കഴിഞ്ഞെന്ന് കരുതാമായിരുന്നു.
എസ്‌കോര്‍ട്ടായി വന്ന വാഹനത്തില്‍ കയറ്റി ഇവരെ ആശുപത്രിയിലെത്തിക്കാനും മന്ത്രിയും ഒപ്പം ഉണ്ടായിരുന്നു.

മന്ത്രിയെ പെട്ടെന്ന് ആശുപത്രിയിൽ കണ്ടവരൊക്കെ സ്വീകരിക്കാൻ എത്തി. എന്നാൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച് തന്റെ കടമ നിറവേറ്റുകയല്ലാതെ അതൊന്നും മന്ത്രി ശ്രദ്ധിച്ചില്ല. പോലീസുകാരുടെ പരിക്ക് അത്ര സാരമുള്ളതല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. പിന്നെ അവര്‍ക്കൊപ്പം ഏറെ നേരം ചിലവഴിച്ച ശേഷമായിരുന്നു അദ്ദേഹം മടക്കം പോലും.

No comments:

Post a Comment